KeralaLatest NewsIndia

ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച്‌ കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം

താല്‍പ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്, 

മലപ്പുറം:മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത് വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനായ പുരോഗമന വാദിയാണ് ശ്രീജിത്ത് അരിയല്ലൂര്‍.ഇതിനിടെയിലാണ് മീ ടൂ ആരോപണമെത്തുന്നത്. ഇതിനേയും തനത് ശൈലിയില്‍ തുറന്നു പറച്ചിലുമായി പ്രതിരോധിക്കുകയാണ് ശ്രീജിത്ത് അരിയല്ലൂര്‍

ഫെയ്‌സ് ബുക്കിലൂടെ ആര്‍ഷാ കബനിയാണ് ശ്രീജിത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പല സ്ത്രീകളുമായി അയാള്‍ക്കുണ്ടായ രതിബന്ധങ്ങളെക്കുറിച്ച്‌ പറഞ്ഞു. എല്ലാവരുടേയും നഗ്നഫോട്ടോസുണ്ട് കയ്യിലെന്നും ആരെങ്കിലും തനിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഉപയോഗിക്കാനുള്ള ആയുധമാണതെന്നും പറഞ്ഞു. ഇതൊന്നുമറിയാതെ ഒരുവള്‍ വീട്ടിലുണ്ടെന്നും .അത് വെറും ഭാര്യയാണെന്നും പറഞ്ഞു ..വെറും ഭാര്യ! ഇന്നുപോലും സംസാരത്തിനിടയില്‍ എന്റെ പെണ്‍ കവി സുഹൃത്തുക്കള്‍ അയാളെക്കുറിച്ച്‌ ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് പറഞ്ഞത്. ഇവരെയൊന്നും സംബന്ധിച്ച്‌ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല… കെണിയാണ്… നിറം പുരട്ടിവെച്ച അക്ഷരക്കെണി.-ഇങ്ങനെ പോകുന്നു ആരോപണം. ഇതിനേയും തനത് ശൈലിയില്‍ പ്രതിരോധിക്കുകയാണ് ശ്രീജിത്ത്. ആരോപണം എത്തിയ ശേഷം തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ചെറിയ കവിത ശ്രീജിത്ത് കുറിച്ചു. അതിന് താഴെ പലരും ചോദ്യങ്ങളുമായെത്തി. ഇതിനോടാണ് ശ്രീജിത്ത് സരസമായി പ്രതികരിച്ചത്. ശ്രീജിത്ത് തമാശ പറയുന്നതാണോ കാര്യമാണോ എഴുതിയതെന്ന് പോലും അറിയാത്ത വിധമുള്ള പ്രതികരണം.

ഒഴുകുന്ന പുഴകളിലേക്ക്
ചിലര്‍ തുപ്പി നോക്കും…
മലിനമാക്കാനാണ് ശ്രമം…
നുരയായേ ആളുകള്‍ എടുക്കൂ…!
വീണ്ടും വീണ്ടും തുപ്പി നോക്കൂ…
എന്നാലും
പുഴ ഒഴുക്കിനനുസരിച്ച്‌
മുന്നോട്ട് പോവുക തന്നെ ചെയ്യും…! ……. എന്നായിരുന്നു ശ്രീജിത്ത് എഴുതിയ കവിത. ഇതിന് പിന്നാലെ ഒരു സുഹൃത്ത് ചോദ്യവുമായെത്തി.

ആക്ച്വലി എന്താ സംഭവം ..? ആ പറയുന്നതില്‍ യാഥാര്‍ത്ഥ്യം എന്തെങ്കിലും ഉണ്ടോ …അതോ തെറ്റിദ്ധാരണയുടെ പുറത്തുള്ള ആരോപണമാണോ.? എന്നാണ് ഉയര്‍ത്തിയ ചോദ്യം. ഇതിന് ശ്രീജിത്ത് നല്‍കിയ മറുപടികള്‍ ഇങ്ങനെയാണ്. ‘ന്റെ ചെങ്ങായീ കേവല സൗഹൃദം,ആത്മ ബന്ധം,പ്രണയം,രതി,കാമനകള്‍, സ്വപ്നങ്ങള്‍ എന്നിങ്ങനെ ആണല്ലോ ബന്ധങ്ങളുടെ ഒഴുക്ക്…!ഞാന്‍ ഒരനീതിയും ആരോടും ചെയ്യില്ല.മാന്യമായ അന്വേഷണം,സ്വീകരണം,യോജിപ്പ്,വിയോജിപ്പ് അത്രേ ഉള്ളൂ അജണ്ട…എന്റെ കാര്യം എനിക്കറിയാം.അത് ഞങ്ങള്‍ക്കിടയില്‍ ഉള്ള സ്വകാര്യത ആയതു കൊണ്ട് എല്ലാം വിളിച്ചു പറയാന്‍ പരിമിതി ഉണ്ട്.ഏത് ബന്ധവും ഇങ്ങനെ തന്നെ.ഞാന്‍ നേരേവാ നേരെ പോ കൂട്ടത്തില്‍…

ഒളി അജണ്ട ഉള്ളവര്‍ നടത്തട്ടെ.എന്റെ കയ്യില്‍ ഇങ്ങനെ ആളാവാന്‍ നോക്കുന്ന ആരുടേയും ചാറ്റ്,ഫോട്ടോസ് എല്ലാം ഉണ്ട്. ഇതൊന്നും ആവശ്യം വരും എന്ന് കരുതിയതല്ല. തെളിവ് വേണ്ടവര്‍ വിളിച്ചു വരിക. 9846 697 314. അഞ്ച് തവണ കണ്ടു പിരിഞ്ഞതും ആഹ്ലാദത്തോടെ…ഇങ്ങോണ്ട് പുല്‍കിയതിനെ ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കാറുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താറുമുണ്ട്.എനിക്ക് എല്ലാവരെയും അറിയാം. കുല സ്ത്രീകളും ഉത്തമ പുരുഷന്മാരും കയ്യടിക്കട്ടെ. ലിപിന്‍ ചോദിച്ചതുകൊണ്ട് ഇത്രയെങ്കിലും പറയാന്‍ പറ്റി. ഇല്ലെങ്കില്‍ ഇതും പറയില്ലായിരുന്നു. ഒരു നിമിഷമാണെങ്കിലും ഒരുമിച്ചു കഴിഞ്ഞ നിമിഷങ്ങളെ,ആളുകളെ തള്ളിപ്പറയാന്‍ ഞാന്‍ വരില്ല…-എന്നായിരുന്നു ശ്രീജിത്തിന്റെ ആദ്യ കമന്റ്.

മനസ്സ്,ശരീരം അറിയാന്‍ കവിതയോ പോരാട്ടമോ ഉപയോഗിക്കാറില്ല…താല്‍പ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്…എനിക്ക് തോന്നിയവരോട് അങ്ങോണ്ടും മാന്യമായി ചോദിക്കാറുണ്ട്…സ്വീകരിക്കാറുണ്ട്.എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏര്‍പ്പാടില്ല.ഇത്തരം ആളുകള്‍ കാരണം നവംബര്‍ തൊട്ട് ‘നല്ല കുട്ടി’ ആവാന്‍ ശ്രമിക്കുക ആയിരുന്നു.ഒരു നല്ല കൂട്ട് വന്നതായിരുന്നു.ഇത് കണ്ട് അതും പോയി കിട്ടി…!-ഇതാണ് രണ്ടാമത്തെ കമന്റ്. പോസ്റ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button