പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പോലീസ്റ്റ് ചെയ്തു. സംഭവത്തിൽ ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ഇന്ന് സംസ്ഥാന വ്യപകമായി ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പുലർച്ചെ 2 മണിക്ക് മരക്കൂട്ടത്തുവെച്ചാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോയി. തീര്‍ത്ഥാടനത്തിന് വന്ന തന്നെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ശശികല പറഞ്ഞു.
ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Post Your Comments