രാത്രി സന്നിധാനത്തേക്ക് പുറപ്പെടുമെന്ന് കെപി ശശികല, പറ്റില്ലെന്ന് പൊലീസ്. എന്നാല്‍ അയ്യപ്പന്‍മാര്‍ എകെജി സെന്റില്‍ പോയി പിണറായി വിജയന്റെ തലയില്‍ നെയ്യഭിഷേകം നടത്തണോ എന്ന് കെപി ശശികല. പൊലീസിനോ അറസ്റ്റിനോ കീഴ്പ്പെടുന്നതല്ല കെപി ശശികല എന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ മനക്കരുത്തെന്ന് എത്രയോ മുമ്പ് കേരളം കണ്ടതാണ്
ശബരിമല പ്രശ്നത്തില്‍ സംസ്ഥാനപൊലീസ് കരുതലോടെ ഇടപെടണമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് പൊലീസിന്റെ ഓരോ നടപടിയും. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതാണ് അതില്‍ ഏറ്റവും അവസാനത്തേത്. വെള്ളിയാഴ്ച്ച വൈകിട്ട് സന്നിധാനത്തേക്ക് പുറപ്പെടാനായി നിന്നിരുന്ന ശശികല ടീച്ചറെ മരക്കൂട്ടത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. രാത്രിയില്‍ സന്നിധാനത്തേക്ക് പോകാനാകില്ലെന്നും തിരിച്ചു പോകണമെന്നും പൊലീസ് നിര്‍ദേശിച്ചെങ്കിലും അത് വകവയ്ക്കാതെ കെ പി ശശികല യാത്ര തുടരാന്‍ തീരുമാനിച്ചപ്പോള്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരക്കൂട്ടത്ത് വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അറസ്റ്റ് നടന്നത്. തുടര്‍ന്ന് അവരെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പൊലീസിനോ അറസ്റ്റിനോ കീഴ്പ്പെടുന്നതല്ല കെപി ശശികല എന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ മനക്കരുത്തെന്ന് എത്രയോ മുമ്പ് കേരളം കണ്ടതാണ്. രാത്രി സന്നിധാനത്ത് തങ്ങി പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി ആ നെയ്യുമായി തിരികെ മലയിറങ്ങാനുള്ള അയ്യപ്പന്‍മാരുടെ അവകാശമാണ് പൊലീസ് തടഞ്ഞതെന്ന് വ്യക്തമാക്കിയായിരുന്നു രാത്രി സന്നിധാനത്തേക്ക് പുറപ്പെടുമെന്ന് കെപി ശശികല പ്രഖ്യാപിച്ചത്. രാത്രിയില്‍ പോകാന്‍ പറ്റില്ലെന്ന നിയന്ത്രണമുണ്ടെന്ന പൊലിസിന്റെ നിര്‍ദേശം വക വച്ചില്ലെന്ന് മാത്രമല്ല അങ്ങനെയെങ്കില്‍ എകെജി സെന്റില്‍ പോയി പിണറായി വിജയന്റെ തലയില്‍ നെയ്യഭിഷേകം നടത്തണോ എന്നായിരുന്നു അവര്‍ അതിനോട് പ്രതികരിച്ചതും. ശബരിമല വിഷയത്തില്‍ തുടക്കം മുമതല്‍ പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ശക്തിയും പ്രേരണയുമായി കാണുന്ന ഒരു വനിതാനേതാവിനെ പാതിരാത്രിയില്‍ അറസ്റ്റ് ചെയ്ത് കേരള പൊലീസ് വെട്ടിലാകുകയായിരുന്നു.
കെപി ശശികല അറസ്റ്റിലായെന്ന വാര്‍ത്ത വന്‍ പ്രതിഷേധത്തിന് ഇടയാക്കി. വെളുപ്പിന് തന്നെ നേതാക്കള്‍ കൂടിയാലോചന നടത്തി സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കി. . ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശശികലയെ കസ്റ്റഡിയില്‍ വെച്ചിരുന്ന റാന്നി പൊലീസ് സ്റ്റേഷന്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വളയുകയും ചെയ്തു. അറസ്റ്റ് വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ശശികലയെ പൊലീസ് തിരിച്ചു കൊണ്ടു പോയി സന്നിധാനത്ത് വിടണമെന്നും അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം ഇതിനിടെ കെ.പി.ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസവും തുടങ്ങി.
റാന്നി സ്റ്റേഷനിലേക്കെത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം നിമിഷം തോറും കൂടുന്നതും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. പിന്നീട് തിരുവല്ല ഡിവൈഎസ്പി സന്തോഷ് കുമാര്‍ കെപി ശശികലയോട് നേരിട്ടും സമരരക്കാരുടെ നേതാക്കളുമായും ചര്‍ച്ച നടത്തി അനുനയശ്രമം നടത്തി. തുടര്‍ന്ന് ആര്‍ഡിഒയ്ക്ക് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കി വിടാന്‍ തീരുമാനമായതോടെയാണ് പ്രതിഷേധക്കാര്‍ അയഞ്ഞത്. ജാമ്യത്തിലിറങ്ങുന്ന കെപി ശശികലയക്ക് വീണ്ടും സന്നിധാനത്ത് പോകാനും അനുവദാം നല്‍കിയിട്ടുണ്ട്. എന്തായാലും നാമജപയജ്ഞം നടത്തുന്നതിന് നേതൃത്വം നല്‍കുന്നവരെ കരുതല്‍ തടങ്കലില്‍ എടുത്തും സന്നിധാനത്തും പമ്പയിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും യുവതി പ്രവേശത്തെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താമെന്ന പൊലീസ് മേധാവികളുടെ തീരുമാനം ഒരു പ്രയോജനവും ചെയ്യില്ലെന്ന് മണ്ഡലകാലത്തിന്റെ ആദ്യദിനത്തില്‍ തന്നെ ബോധ്യപ്പെട്ടുകഴിഞ്ഞു.
സന്നിധാനത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയല്ല. കടകളിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസ് നടപടി തിരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്ന് വിശ്വാസികള്‍ക്ക് നേരെയുണ്ടാകുന്ന ചെറിയ പ്രകോപനം പോലും വലിയ കലാപത്തിലേക്ക് നയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സംസ്ഥാനം മുഴുവന്‍ സ്തംഭിപ്പിക്കുന്ന നിലയിലേക്ക് സമരത്തിന്റെ വ്യാപ്തി മാറ്റാനുള്ള സമരക്കാരുടെ തീരുമാനവും ശബരിമല വിഷയം പ്രതീക്ഷിക്കുന്നതിനും അപ്പുറം പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ്. മരക്കൂട്ടത്ത് നിന്ന് കെപി ശശികലയെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം അതിന്റെ സൂചന മാത്രമാണ്. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങളില്‍ ഇടപെടാതെ പൂര്‍ണ അധികാരം പൊലീസിനെ ഏല്‍പ്പിച്ച് മാറി നില്‍ക്കുമ്പോള്‍ വെട്ടിലാകുന്നത് പൊലീസാണ്. തോക്കും വെടിയുണ്ടയുമായി യുദ്ധസന്നാഹമായ സംവിധാനങ്ങളുമായാണ് സന്നിധാനം പൊലീസ് കയ്യേറിയിരിക്കുന്നത്. ശബരിമല മാത്രമല്ല പരിസര പ്രദേശങ്ങളും ശക്തമായ പൊലീസ് കാവലിലാണ്.
പരമ്പരാഗത കാനനപാതയില്‍ വന്‍സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും ഇരുമുടിക്കെട്ടില്ലാത്തവരെ നിരീക്ഷണത്തിലാക്കിയും പൊലീസ് ജാഗ്രത പാലിക്കുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ യുവതി പ്രവേശത്തിന് അനുകൂലമായ നീക്കങ്ങല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടോ എന്ന ശക്തമായ നിരീക്ഷണം സന്നിധാനത്തെത്തുന്ന പ്രതിഷേധക്കാരായ അയ്യപ്പന്‍മാരും നടത്തുന്നുണ്ട്. വിശ്വാസികളായ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ പൊലീസ് ്എത്രമാത്രം നിസ്സഹായരാണെന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായിക്ക് പേകേണ്ടിവന്ന സംഭവവും ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊലീസ് കൊണ്ടുനടക്കുന്ന തോക്കുകളില്‍ നിന്ന് ഒരു വെടിയുണ്ടയെങ്കിലും സന്നിധാനത്ത് മുഴങ്ങുകയോ അതിനുള്ള സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ പിന്നെ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഉറപ്പും പറയാനാകില്ലെന്നാണ് വിശ്വാസികളായ പ്രതിഷേധക്കാര്‍ പറയുന്നത്. ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുന്ന ഒരു ഭരണകൂടം 99 ശതമാനം സ്ത്രീകള്‍ക്കും വേണ്ടാത്ത ഒരു നിയമം നടപ്പിലാക്കിയേ അടങ്ങൂ എന്ന ദുര്‍വാശി തുടരുമ്പോള്‍ അതിന്റെ പ്രത്യാഘാതം എത്ര വലുതാണെന്ന ആശങ്കയിലാണ് കേരളത്തിലെ മൂന്നരകോടിയിലധികം വരുന്ന ജനവിഭാഗം.
Post Your Comments