Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaIndia

കാണിക്ക വരുമാനം കുറഞ്ഞു ; പൊലീസ് നിയന്ത്രണത്തിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്

എന്നാൽ വരുമാനം കുറഞ്ഞപ്പോൾ ഭക്തരുടെ മേലുള്ള നിയന്ത്രണം കുറയ്ക്കണമെന്ന ആവശ്യവുമായി ബോർഡ് തന്നെ രംഗത്തെത്തി.

ശബരിമല : ശബരിമലയിലെ കാണിക്ക വരുമാനം കുറഞ്ഞതോടെ ഭക്തർക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോർഡ്. രാത്രിയിൽ മല കയറരുതെന്നും,ഭക്തർക്ക് ആഹാരം നൽകരുതെന്നും,സന്നിധാനത്ത് വിരി വയ്ക്കരുതെന്നുമൊക്കെയുള്ള നിയന്ത്രണങ്ങൾ പൊലീസ് പ്രഖ്യാപിച്ചപ്പോൾ ദേവസ്വം ബോർഡ് ഇതിനെ എതിർത്തിരുന്നില്ല എന്നാൽ വരുമാനം കുറഞ്ഞപ്പോൾ ഭക്തരുടെ മേലുള്ള നിയന്ത്രണം കുറയ്ക്കണമെന്ന ആവശ്യവുമായി ബോർഡ് തന്നെ രംഗത്തെത്തി.

ശബരിമലയിൽ ഭക്തർക്ക് മേൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന പൊലീസ് പ്രധാന കാണിക്ക വഞ്ചികളിൽ പണം നിക്ഷേപിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നത് കുറയ്ക്കുകയും,പകരം സ്വാമി ശരണം എന്നെഴുതിയ പേപ്പർ തുണ്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു.ഇക്കുറി ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീർത്ഥാടകർ എത്തിയെങ്കിലും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകൾക്കുമായി ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്.

പ്രതിവർഷം ആയിരം കോടിയിലേറെയാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന നടവരവ്.ഇതിൽ ശബരിമലയിൽ നിന്നു മാത്രം 200 കോടിയിലേറെ രൂപയാണ് വരുമാനമായി ബോർഡിനു ലഭിക്കുക.കഴിഞ്ഞ വർഷം നാളികേര ലേലത്തിൽ നിന്നടക്കം ശബരിമലയിൽ നിന്ന് ബോർഡിനു ലഭിച്ച വരുമാനം 255 കോടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button