KeralaLatest News

മാറ്റുവിൻ ചട്ടങ്ങളെ; ശബരിമലയില്‍ സ്ത്രീകൾ കയറണം: ആര്‍എസ്‌എസ് നേതാവ്

തിരുവനന്തപുരം: ശബരിമലയില്‍ ചട്ടങ്ങള്‍ മാറട്ടെ, സ്ത്രീപ്രവേശനത്തെ ശക്തമായി പിന്തുണച്ച‌് പ്രമുഖ ആര്‍എസ്‌എസ് നേതാവ് ആര്‍ ഹരിയുടെ പുതിയ പുസ‌്തകം. ശബരിമലയില്‍ വര്‍ഷത്തില്‍ 365 ദിവസവും ദര്‍ശനസൗകര്യമേര്‍പ്പെടുത്തണമെന്നും തിരക്ക് കുറയ‌്ക്കാന്‍ പതിനെട്ടാംപടിയുടെ നീളംകൂട്ടണമെന്നും ഹരി എഴുതിയ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ‌്തകത്തിൽ പറയുന്നു.

ആര്‍എസ്‌എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായ ആര്‍ ഹരി ദീര്‍ഘകാലം കേരള പ്രാന്ത പ്രചാരകുമായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ച ഹരിയുടെ പുതിയ ഗ്രന്ഥമാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ’. സ്ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്. ദര്‍ശനവിലക്ക് നീക്കുന്നതോടൊപ്പം സ്ത്രീകളെ ബോധവല്‍ക്കരിച്ച്‌ പ്രബുദ്ധകളാക്കണം. പ്രവേശനകാര്യത്തില്‍ തുടക്കത്തില്‍ പരിഷ്കരണക്കാര്‍ പരാജയപ്പെട്ടാലും ഒടുക്കം വിജയമുണ്ടാകും– പുസ‌്തകത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button