പത്തനംതിട്ട: ഗജ ചുഴലിക്കാറ്റിന്റെ പിന്തുടർച്ചയായി ലക്ഷദ്വീപ് കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. അടുത്ത 10 മണിക്കൂറിനുള്ളിൽ ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ് സെന്റർ നൽകുന്ന സൂചന. തായ്‌ലൻഡ് നിർദേശിച്ച ‘പെയ്തി’ എന്ന പേരാകും പുതിയ ചുഴലിക്കാറ്റിന് നൽകുക.
100 കിലോമീറ്ററിലധികം ശക്തമായ കാറ്റ് വീശാനാണ് സാധ്യത. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മൽസ്യബന്ധനം നിർത്തിവച്ച് ഉടൻ കരയിലേക്കു മടങ്ങാൻ മൽസ്യത്തൊഴിലാളികൾക്കു നിർദേശം നൽകണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കുള്ള സന്ദേശത്തിൽ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.
Post Your Comments