Latest NewsKerala

ഹർത്താൽ ദിവസത്തിൽ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി തച്ചങ്കരി

തിരുവനന്തപുരം: ഇന്ന് നടന്ന ഹർത്താലിൽ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടെന്ന് കെഎസ്‌ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരി. പലയിടങ്ങളിലും കെഎസ്‌ആര്‍ടിസി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. ഇനിയും കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.

യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയുടെ പ്രശ്‌നമുണ്ട്. പൊലീസ് സുരക്ഷ നല്‍കുമെങ്കില്‍ സര്‍വീസ് നടത്താം. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കും. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ രാവിലെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സർവീസ് പെട്ടെന്ന് നിർത്തിയതെന്നും തച്ചങ്കരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button