റാന്നി: പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്‍കി പോലിസ്. സ്‌റ്റേഷന്‍ ജാമ്യത്തില്‍ പോകാനുദ്ദേശിക്കുന്നില്ലെന്ന് ശശികല ടീച്ചര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ പോലിസ് തിരുവല്ല കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കരുതല്‍ തടങ്കിലില്‍ ആയതിനാല്‍ കോടതി ജാമ്യം ഉറപ്പാണ്.
ജാമ്യം ലഭിച്ചതിനെ പിറകെ സന്നിധാനത്തേക്ക് തിരിക്കുമെന്ന് ശശികല ടീച്ചര്‍ അറിയിച്ചു. ഇരുമുടികെട്ടുമായി മലകയറിയ തന്നെ പോലിസ് ബലമായി പിടിച്ചു കൊണ്ട് വന്ന് പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ശബരിമല ദര്‍ശനം നടത്താനുള്ള അവകാശം നിഷേധിച്ച സാഹചര്യത്തിലാണ് ഉപവാസസമരം നടത്തേണ്ടി വന്നത്. വീണ്ടും സന്നിധാനത്ത് എത്തുമെന്നും ശശികല ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.ന്നെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികല ടീച്ചര്‍ അറിയിച്ചു.
എസ്പി സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ് പുലര്‍ച്ചെ മരക്കൂട്ടത്ത് വച്ച് ശശികല ടീച്ചറെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് അയഞ്ഞത്. ആയിരക്കണക്കിന് പ്രവർത്തകരും ഭക്തരുമാണ് പോലീസ് സ്റ്റേഷന്റെ മുന്നിൽ നാമജപം നടത്തി പ്രതിഷേധിച്ചത്.
Post Your Comments