Latest NewsKeralaIndia

ശശികല ടീച്ചറിന്റെ അറസ്റ്റ്: റാന്നി സ്റ്റേഷനിൽ സംഘപരിവാറിന്റെ കനത്ത പ്രതിഷേധം

റാന്നി പോലീസ് സ്റ്റേഷന്റെ മുന്നിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് ഭക്തരും സംഘ പരിവാർ അനുകൂലികളുമാണ് തടിച്ചു കൂടിയിരിക്കുന്നത്.

പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുന്നതിനിടെ നാമജപ പ്രതിഷേധവുമായി ഭക്തർ പോലീസ് സ്റ്റേഷനിൽ. ശശികല ടീച്ചറെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന റാന്നി പോലീസ് സ്റ്റേഷന്റെ മുന്നിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് ഭക്തരും സംഘ പരിവാർ അനുകൂലികളുമാണ് തടിച്ചു കൂടിയിരിക്കുന്നത്.

ഇന്നലെ രാത്രി ശശികലടീച്ചറെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പോലിസ് തടഞ്ഞതിനെതുടര്‍ന്നാണ് തനിക്ക് ദര്‍ശനം നടത്താന്‍ സാധിക്കാത്തതതെന്ന് വ്യക്തമാക്കി ശശികലടീച്ചര്‍ തിരിച്ചു പോകാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് അഞ്ചു മണിക്കൂറിനു ശേഷം അറസ്റ്റ് ചെയ്തത്.

എന്നാൽ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് വെച്ച ശേഷമായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button