വേഴ്‌സായ്: അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറാനൊരുങ്ങുന്നു. അടുത്ത മെയ് 20 മുതല്‍ കിലോഗ്രാമിന് പുതിയ രീതിയിലാകും നിര്‍വചിക്കുക. വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന അളവുതൂക്ക പൊതുയോഗത്തിലാണ് പുതിയ നിര്‍വചനത്തിന് അംഗീകാരം നല്‍കിയത്. വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാവും കിലോഗ്രാമിന്റെ പുതിയ നിര്‍വചനം. കിബിള്‍ ബാലന്‍സ് അഥവാ വാട്ട് ബാലന്‍സാവും ഇനി കിലോഗ്രാമിന്റെ അടിസ്ഥാനമാതൃക.
നിലവില്‍ കിലോഗ്രാം എന്ന അളവ് നിശ്ചയിക്കുന്നത് പാരീസില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സിന്റെ പക്കല്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍വെച്ചിരിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ്. ലെ ഗ്രാന്‍ഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്. എന്നാൽ കാലത്തിന്റെ പോക്കില്‍ തേയ്മാനമുണ്ടാകാമെന്നും അതിനാല്‍ ഇതിനെ കിലോഗ്രാമിന്റെ സ്ഥിരമാതൃകയാക്കുന്നതിന് പരിമിതിയുണ്ടെന്നും വാദമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ രീതി അവലംബിക്കുന്നത്.
Post Your Comments