Latest NewsInternational

കി​ലോ​ഗ്രാ​മി​ന്‍റെ നി​ര്‍​വ​ച​നം മാറുന്നു

ല​ണ്ട​ന്‍: കി​ലോ​ഗ്രാ​മി​ന്‍റെ ഭാ​രം നി​ശ്ച​യി​ക്കു​ന്ന മാനദണ്ഡം മാറുന്നു. പാ​രീ​സി​ല്‍‌ ന​ട​ക്കു​ന്ന ജ​ന​റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ണ്‍ വെ​യ്റ്റ്സ് ആ​ന്‍​ഡ് മെ​ഷേ​ഴ്സി​ല്‍ വെ​ള്ളി​യാ​ഴ്ച​യോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്നേ​ക്കും. തൂ​ക്ക​ത്തി​നെ​തി​രെ വോ​ട്ട് ചെ​യ്താ​ല്‍ ഭൗ​തി​ക വ​സ്തു​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര്‍​വ​ചി​ച്ച അ​വ​സാ​ന​ത്തെ അ​ള​വു​കോ​ലും ഇ​ല്ലാ​താ​വും.

ഭൗ​തി​ക​വ​സ്തു​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി കിലോഗ്രാം നി​ര്‍​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. കാ​ല​പ്പ​ഴ​ക്കം മൂ​ലം വ​രു​ന്ന ഭാ​ര​മാ​റ്റം കി​ലോ​ഗ്രാ​മി​ന്‍റെ തൂ​ക്ക​ത്തി​ല്‍ മാ​റ്റം വ​രു​ത്തി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക്ലി​പ്ത​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഈ ​അളവ് നിശ്ചയിക്കുന്ന സി​ലി​ണ്ട​റി​ല്‍ ഒ​രു ത​രി പൊ​ടി​യോ മ​റ്റു വ​സ്തു​ക്ക​ളോ പ​റ്റി​പ്പിടിച്ചാല്‍ പോ​ലും അ​ള​വി​ല്‍ മാ​റ്റ​മു​ണ്ടാ​കും.

അ​തി​നാ​ല്‍, പ്ര​കാ​ശ​വേ​ഗം അ​ടി​സ്ഥാ​ന​മാ​ക്കി​യ പ്ലാ​ന്‍​ക്സ് കോ​ണ്‍​സ്റ്റ​ന്‍റ് ഉ​പ​യോ​ഗി​ച്ച്‌ കി​ലോ​ഗ്രാം ക​ണ​ക്കാ​ക്കാ​നു​ള്ള സ​ങ്കീ​ര്‍​ണ​മാ​യ സം​വി​ധാ​നം ഇ​നി നി​ല​വി​ല്‍ വ​രും. നി​ര്‍​വ​ച​നം മാ​റ്റു​ന്ന​ത് സാ​ധാ​ര​ണ​നി​ല​യി​ലു​ള്ള അ​ള​വു​തൂ​ക്ക പ്ര​ക്രി​യ​ക​ളെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. ന​വം​ബ​ര്‍ 16നാ​ണ് കി​ലോ​ഗ്രാ​മി​ന്‍റെ അ​ടി​സ്ഥാ​ന​തൂ​ക്ക​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

shortlink

Post Your Comments


Back to top button