തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷ കേന്ദ്ര നിർദേശപ്രകാരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമലയെ തകര്‍ക്കാര്‍ സര്‍ക്കാറിന് ഉദ്ദേശമില്ല. ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുറിയിപ്പുണ്ടെന്നും അതുകൊണ്ടാണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. അതേസമയം ശബരിമലയിൽ പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും തീർത്ഥാടകരെ വലച്ചിരിക്കുകയാണ്. പോലീസ് നിയന്ത്രണത്തെ തുടർന്ന് രാത്രി അയ്യായിരത്തോളം പേർക്ക് മലയിറങ്ങേണ്ടി വന്നു. സന്നിധാനത്ത് വിരിവയ്ക്കാൻ ശ്രമിച്ച തീർത്ഥാടകരെ പോലീസ് തിരിച്ചിറക്കി.
ഇതിനിടെ മരക്കൂട്ടത്ത് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതോടെ അർധരാത്രിയിൽ പ്രഖ്യാപിച്ച ഹർത്താൽ തീർത്ഥാടകരെയും പൊതുജനങ്ങളെയും സാരമായി ബാധിച്ചു. തീർത്ഥാടകരിൽ പലരും വഴിയിൽ കുടുങ്ങിയ സ്ഥിതിയിലാണ്.
Post Your Comments