KeralaLatest News

ബന്ധുനിയമന വിവാദം ; മന്ത്രിയുടെ വാഹനത്തിനുനേരെ മുട്ടയേറും ചെരിപ്പേറും

കോഴിക്കോട് : സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി കെ.ടി. ജലീൽ ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ മുട്ടയേറും ചെരിപ്പേറും. യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരാണു പ്രതിഷേധിച്ചത്. 2 സംഭവത്തിലായി 11 പേരെ അറസ്റ്റ് ചെയ്തു. 25 പേർക്കെതിരെ കേസെടുത്തു.

മലപ്പുറം കുറ്റിപ്പുറത്ത് നവീകരിച്ച മിനിപമ്പയുടെ സമർപ്പണത്തിനെത്തിയ മന്ത്രിയുടെ വാഹനത്തിനു നേരെ മുട്ടയേറും കരിങ്കൊടി കാട്ടലും ഉണ്ടായി. സംഭവത്തിൽ 6 യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴും മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

കൂടാതെ തിരൂർ മലയാളം സർവകലാശാലയിൽ ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഘർഷത്തിൽ 2 പോലീസുകാർക്കു പരിക്കേറ്റു. മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയതും വേദിയിലേക്ക് കരിങ്കൊടിയുമായി എംഎസ്എഫ് പ്രവർത്തകർ ഓടിക്കയറാൻ ശ്രമിച്ചു. തുടർന്ന് മന്ത്രിയെ അനുകൂലിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ അടിപിടിയുണ്ടാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button