ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ച് 120 കി.മീ വേഗതയില്‍ വീശിയ ഗജ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാട്ടില്‍ 36 പേരുടെ ജീവന്‍ കവര്‍ന്നതായാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. ചുഴലികാറ്റില്‍ വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങി. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലുണ്ടായ മഴക്ക് ഇന്ന് വെെകിട്ടോടെ ശമനമാകുമെന്ന് വിവരങ്ങള്‍ . ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതലും മഴ പെയ്തത് .
ചുഴലിക്കാറ്റില്‍ നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകളാണ് തകര്‍ന്നടിഞ്ഞത്. മരങ്ങളുള്‍പ്പെടെ കടപുഴകി വീണതോടെ വീടുകളെല്ലാം നശിച്ച് ഏകദേശം 81000 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത് . 300 ഒാളം ദുരിതാശ്വാസ ക്യാമ്പുകളാണ് 6 ജില്ലകളിലായി സജ്ജമായിരിക്കുന്നത്.
Post Your Comments