ഉത്തര്‍പ്രദേശ്: ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . ഗൈനക്കോളജിസ്റ്റ് ആയ 45 കാരി ശില്‍പി രജപുതാണ് ഓര്‍ഡ്ളി ബസാറിലുള്ള നഴ്സിംഗ് ഹോമില്‍ ആത്മഹത്യ ചെയ്തത്. വാരണാസിയിലെ വിന്ധ്യവാസിനി സ്വദേശിയാണ് ശില്‍പി. സംഭവ സ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ അമിത അളവില്‍ മരുന്നെത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു എന്നും സംഭവത്തില്‍ വിശദമായ അന്വേഷണ നടപടികള്‍ ഉണ്ടാകുമെന്നും എസ്.പി ദിനേശ് സിംഗ് പറഞ്ഞു.
Post Your Comments