രാജസ്ഥാൻ: ശവസംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹം എഴുന്നേറ്റു. രാജസ്ഥാനിലാണ് സംഭവം. ചടങ്ങുകളുടെ ഭാഗമായി ദേഹത്ത് വെള്ളം തളിച്ചപ്പോൾ ബുദ്ധ് റാം ഗുജ്ജർ എന്ന 95 കാരനാണ് എഴുന്നേറ്റത്. മരിച്ചതായാണ് ഡോക്ടർ വിലയെഴുതിയതെന്നും മൃതശരീരം കുളിപ്പിക്കാൻ നോക്കിയപ്പോഴാണ് പിതാവ് ചാടിയെഴുന്നേറ്റതെന്നും ബുദ്ധ് റാമിന്റെ മകൻ വ്യക്തമാക്കി. അതേസമയം തനിക്ക് നെഞ്ച് വേദന ഉണ്ടായിരുന്നതായും അങ്ങനെയാണ് മയക്കത്തിലേക്ക് വീണതെന്നുമാണ് ബുദ്ധ് റാം ഗുജ്ജർ പറഞ്ഞത്.
Post Your Comments