തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിയവരാണെന്ന പോലീസ് ഭാഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ കടത്തിവിടേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം നടതുറന്നതിന് ശേഷം വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ദര്‍ശനത്തിന് നീണ്ട ക്യൂവുണ്ട്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരെ കടത്തി വിടുന്നത്. രാത്രി പത്ത് മണിയ്ക്ക് നട അടച്ച ശേഷം ആരെയും സന്നിധാനത്ത് തങ്ങാന്‍ പൊലീസ് അനുവദിച്ചില്ല.
Post Your Comments