ബ്യൂണസ് ഐറിസ്: 44 നാവികരുമായി ഒരു വര്‍ഷം മുൻപ് അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍ വാഹിനി കണ്ടെത്തി. അര്‍ജന്റീനന്‍ ഉപദ്വീപായ വാല്‍ദെസിനോട് സമീപത്തായി 800 മീറ്റര്‍ താഴ്ചയിലാണ് എ.ആര്‍.എ സാന്‍ ജുവാന്‍ എന്ന അന്തര്‍വാഹിനി കണ്ടെത്തിയത്. 44 നാവികരുമായി 2017 നവംബര്‍ 15 ന് നാവിക താവളത്തിലേക്ക് പോകുന്നതിനിടെയാണ് ഈ അന്തര്‍വാഹിനി കാണാതായത്. അന്തര്‍വാഹിനിക്കുള്ളിലെ ബാറ്ററികളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്.
Post Your Comments