Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഗുജറാത്തില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം വെളിവായി

ഗുജറാത്തിലെ കച്ചില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തത് കീടനാശിനികള്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള പ്രാഥമിക പരിശോധാനഫലമാണ് ഇക്കാര്യം ഉറപ്പിക്കുന്നത്.

ആണ്‍മയിലുകളും പെണ്‍മയിലുകളും അടക്കം മുപ്പതിലേറെ മയിലുകളാണ് സെപ്തംബറില്‍ അഡേസര്‍ വന്യമൃഗസംരക്ഷണമേഖലയില്‍ ചത്തത്. ഇത് പക്ഷിസ്‌നേഹികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടവരുത്തുകയും ചെയ്തിരുന്നു. കീടങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ കൂടിയ അളവില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഈ വിഷാംശം കലര്‍ന്ന ധാന്യമായിരിക്കാം മയിലുകളുടെ മരണത്തിന് പിന്നിലെന്നുമാണ് കരുതുന്നത്.

ഇനിയും ചില സാമ്പിളുകളുടെ റിസള്‍ട്ട് കിട്ടാനുണ്ടെന്നും മുഴുവന്‍ റിപ്പോര്‍ട്ടുകളും ഉടന്‍ സമര്‍പ്പിക്കുമന്നെും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃഷിസ്ഥലങ്ങളിലെ അമിത അളവിലുള്ള കീടനാശിനികളുടെ ഉപയോഗം വന്യജീവികള്‍ക്ക മാത്രമല്ല ജലജീവികള്‍ക്കും ഭീഷണിയാകുമെന്ന് വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ മുജാഹിദ് മാലിക് ചൂണ്ടിക്കാട്ടി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴ പെയ്ത് കൃഷി സ്ഥലങ്ങളില്‍ നിന്നുള്ള വിഷം കലര്‍ന്ന കീടനാശിനകള്‍ ജലാസങ്ങളിലെത്തുമെന്നും ഇത് മത്സ്യം തവള, ആമ തുടങ്ങിയ ജലജീവികളുടെ ജീവന് ഭീഷണിയാകുമെന്നും മാലിക് പറഞ്ഞു. മുഴുവന്‍ പാരിസ്ഥിതിക വ്യവസ്ഥയേയും ഇത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധാരാളം ധാന്യം ലഭിക്കുന്നതിനായി അമിതമായി കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഗ്രാമീണര്‍ ശീലമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് പാര്‍ശ്വഫലം ബോധ്യപ്പെടുത്തി ഇതിന്റെ മിതമായ അളവില്‍ കീടനാശിനികള്‍ ഉപയോഗിക്കാന്‍ അവരെ ശീലിപ്പിക്കണമെന്നും മുജാഹിദ് മാലിക് ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button