ലക്നൗ: പ രസ്പരം പ്രണയത്തിലായ കാമുകിയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയെത്തിയ 16 കാരനായ ആണ്‍കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് അരിവാളിന് വെട്ടിക്കൊന്നു. അരിവാളിന് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം വീട്ടുകാര്‍ തന്നെ ആണ്‍കുട്ടിയുടെ വീടിന് മുന്നില്‍ കൊണ്ട് ഇടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ നീംഗോനിലാണ് സംഭവം. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ വെട്ടേറ്റയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
പെണ്‍കുട്ടിയുടെ പിതാവിനെ വെട്ടിയ കേസിന് പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ പിതാവിനൊപ്പം ഉണ്ടായിരുന്ന 3 പേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ശല്യം ചെയ്തത് മൂലമാണ് ആണ്‍കുട്ടിയെ വെട്ടിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. ആണ്‍കുട്ടി ദിവസ വേതനത്തിന് ഗ്രാമത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് നാട്ടുകാരുടെ ഭാഷ്യം.
Post Your Comments