അലഹബാദ്: ഫേസ്ബുക്കിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യോഗി ആദിത്യനാഥിനെയും ആര്.എസ്.എസിനെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.
ഗൗരവ് ഗുപ്ത എന്നയാളുടെ പരാതിയിലാണ് സിറ്രി പൊലീസ് കേസെടുത്തത്. റാണ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹരോണ്‍ ഖാന്,ഷഫീഖ്, കിങ് ഖാന് എന്നിവര്‍ക്കെതിരെയാണ് എഫ്.എെ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 14 നാണ് കേസിനാസ്പദമായ പോസ്റ്റ് ഇട്ടതെന്ന് പൊലിസ് പറയുന്നു.കുറ്രക്കാര്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും രംഗത്ത് വന്നിരുന്നു.
Post Your Comments