കൊച്ചി: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടാളികളും. ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ തേടിയും തന്റെ സഞ്ചാര സ്വാതന്ത്യം നിഷേധിച്ചതിനുമെതിരെയാകും ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.
പുലര്‍ച്ചെ 4.40ന് പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതോടെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞ പത്തു മണിക്കൂറായി ഇവര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ കഴിയുകയാണ്.
Post Your Comments