KeralaLatest News

തൃപ്തി ദേശായി കൊച്ചിയിൽ ; വിമാനത്താവളത്തിന് പുറത്ത് ബിജെപിയുടെ നാമജപ പ്രതിഷേധം

കൊച്ചി : ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കൊച്ചിയിലെത്തി. ഇതോടെ വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം ശക്തമാക്കുകയാണ്. ഒന്നരമണിക്കൂറായി പുറത്തിറങ്ങാതെ തൃപ്തിയും സംഘവും വിമാനത്താവളത്തിനകത്ത് കഴിയുകയാണ്. തൃപ്തിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു.അതേസമയം പോലീസ് സുരക്ഷാ തൃപ്തി ദേശായി ആവശ്യപ്പെട്ടിട്ടില്ല.

ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. ഈമാസം 17ന് ശനിയാഴ്ചയാകും ശബരിമലയിൽ ദർശനത്തിനെത്തുക ആ സമയം തനിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി കേരളാ മുഖ്യമന്ത്രി, പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്ക് കത്തയച്ചിരുന്നു.

എന്നാൽ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പോലീസ് അറിയിച്ചിരുന്നു. എന്നാൽ എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ ഇവർക്ക് നല്‍കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button