Latest NewsKeralaIndia

ശബരിമല: ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയ യുവതികള്‍ക്ക് നക്‌സല്‍ ബന്ധമെന്നു സൂചന

ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് കേരള പൊലീസിന്റെ വെബ് പോര്‍ട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള യുവതികളില്‍ അധികവും നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇതോടെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ശേഖരിച്ച്‌ തുടങ്ങി. ബുക്ക് ചെയ്തിരിക്കുന്നവരിലധികവും ആക്ടിവിസ്‌റ്റുകളും നക്‌സലുകളുമാണെന്നാണ് സൂചന.

നക്‌സല്‍ സംഘടനകള്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് പോലീസിനും തലവേദനയാകുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന നക്‌സല്‍ സംഘങ്ങളെ തിരിച്ചറിയാന്‍ നിലവില്‍ പൊലീസിന് സംവിധാനങ്ങളില്ല. ഏക മാര്‍ഗം ദേഹപരിശോധന മാത്രമാണ്. മെറ്റല്‍ ഡിറ്റക്‌ടര്‍, സ്‌കാനല്‍, മുഖം തിരിച്ചറിയാനുള്ള കാമറ എന്നിവ മാത്രമാണ് ഉള്ളത്.

സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് മാത്രമാണ് ഇതിലൂടെ പരിശോധിക്കാന്‍ സാധിക്കുക. പ്രത്യേക സുരക്ഷാമേഖലയായ ശബരിമലയിലേക്ക് യുവതീ പ്രവേശനം സാദ്ധ്യമാക്കുന്നതിന്റെ പേരില്‍ നക്‌സല്‍ സംഘങ്ങള്‍ എത്തിയാലുണ്ടാകാവുന്ന പ്രശ്നങ്ങൾ സർക്കാരിനും പോലീസിനും തലവേദനയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button