Latest NewsIndia

പാർക്കിംഗ് തർക്കം; മർദനമേറ്റ് യുവാവിന് ദാരുണാന്ത്യം

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ഡൽഹിയിലെ സു​ല്‍‌​ത്താ​ന്‍​പു​രി​യി​ലെ മാ​ര്‍​ക്ക​റ്റിൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ഓടെയായിരുന്നു സംഭവം . പ​ത്തൊ​മ്ബ​തു​വ​യ​സു​കാ​ര​നാ​യ വ​രു​ണ്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ന്നു​വും ര​വി​യും ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ജ​തി​നും സു​ഹൃ​ത്ത് ദീ​പാ​ങ്ക​റും മാ​ര്‍​ക്ക​റ്റി​ല്‍ നി​ല്‍​ക്കു​മ്ബോ​ള്‍ ഇ​വ​രു​ടെ മു​ന്നി​ല്‍ മ​ന്നു​വും ഇ​യാ​ളു​ടെ സു​ഹൃ​ത്തും സ്കൂ​ട്ട​ര്‍ പാ​ര്‍​ക്ക് ചെ​യ്തു. സ്കൂ​ട്ട​ര്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​തി​നും മ​ന്നു​വും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രു​ടെ സം​ഘ​വും സം​ഘ​ടി​ച്ചെ​ത്തി അ​ടി​യാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​രു​ണി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button