Latest NewsKeralaIndia

സർക്കാരിന് തിരിച്ചടി: ശബരിമലയിലെ നിജസ്ഥിതി ജനങ്ങൾക്ക് അറിയണം, ഒരു മാധ്യമ പ്രവർത്തകനെയും തടയരുതെന്ന് ഹൈക്കോടതി

മാധ്യമവിലക്കിനെതിരെ ജനം ടിവി നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

കൊച്ചി : ശബരിമലയിലെ നിജസ്ഥിതികൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിച്ച് മാധ്യമങ്ങൾക്ക് മേൽ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിനു തിരിച്ചടി. ശബരിമലയിൽ ഒരു മാധ്യമപ്രവർത്തകനെയും തടയരുതെന്നും,അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാധ്യമവിലക്കിനെതിരെ ജനം ടിവി നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

ഇന്നലെ സന്നിധാനത്തുനിന്നും ജനം ടിവി സംഘത്തെ ബലമായി ഒഴിപ്പിച്ചിരുന്നു.മാത്രമല്ല പമ്പയിൽ ത്രിവേണി പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ മാധ്യമ പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. നേരത്തെ ശബരിമലയിൽ മാധ്യമങ്ങളെ തടയില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.

https://youtu.be/tWsEL5iMAts

shortlink

Related Articles

Post Your Comments

Related Articles


Back to top button