വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. 190 കിലോ കൊക്കൈനാണ് പിടികൂടിയത്. ഇതിന് കോടികൾ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ 41കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ന്യൂസിലൻഡിലെ ഓക്ലാൻഡിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. മയക്കുമരുന്ന് പഴത്തിനുള്ളിലാക്കി അവ കയറ്റിയയ്ക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥർ സംഘത്തെ പിടികൂടിയത്.
Post Your Comments