പത്തനംതിട്ട : ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. 12 മണിയോടെയാണ് ബസുകൾ നിലയ്ക്കലിൽ നിന്നും കടത്തിവിട്ടുതുടങ്ങിയത്. ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.അതേസമയം നിലയ്ക്കൽ വരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.
നിലയ്ക്കലിൽ നിന്ന് പമ്പ വരെ 40 രൂപയാണ് ടിക്കറ്റ് ചാർജ്. എസി ബസുകൾക്ക് 45 രൂപയാണ് ചാർജ്. മുമ്പ് നിലയ്ക്കല്‍- പമ്പ 21 കിലോമീറ്ററിന് 31 രൂപയാണ് ഈടാക്കിയിരുന്നത്. അതേസമയം പത്തനംതിട്ട– പമ്പ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടി. ഇന്നു മുതൽ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷൽ സർവീസിനാണു നിരക്ക് വർധനയെന്നാണു കെഎസ്ആർടിസി പറയുന്നത്.
Post Your Comments