മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ കടുവ ശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. നരഭോജിക്കടുവ അടക്കം കാടിറങ്ങിയതായാണ് കേള്‍വി. കഴിഞ്ഞ നവംബര്‍ ആദ്യവാരം യവത്മാല്‍ മേഖലയില്‍ ആവണി എന്ന നരഭോജി കടുവയെ വെടിവെച്ച് കൊന്നിരുന്നു. കടുവ ശല്യം രൂക്ഷമായതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് കടുവയെ കൊന്നത്.
പത്ത് മാസം പ്രായമായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഈ കടുവ. കടുവകള്‍ കാടിറങ്ങിയിട്ടുണ്ട് എന്നതിനുളള തെളിവാണ് വ്യാഴാഴ്ച ചന്ദ്രപൂര്‍ ജില്ലയില്‍ 2 കടുവകള്‍ ട്രെയിനിടിച്ച് ചത്തത്. ചന്ദ്രപൂര്‍-ഗോണ്ടിയ ട്രെയിനിടിച്ചാണ് പത്ത് മാസം മാത്രം പ്രായമുളള ഈ കടുവകള്‍ ചത്തതെന്നാണ് പ്രാഥമിക വിവരം.
Post Your Comments