
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കണിയാപുരത്ത് അബ്ദുള്‍ സലാം (75), ആലിയ (11) എന്നിവരാണു മരിച്ചത്. മൂന്നു ബൈക്കുകളില്‍ ഇടിച്ചശേഷം കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. മൂന്നു പേരാണു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.
Post Your Comments