തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തില്‍ അറിയിച്ചു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചത്.കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യവും വിവരിച്ചു.
സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, സർവകക്ഷി യോഗത്തിൽ ശുഭപ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സാവകാശഹർജി സർക്കാരിന് സമർപ്പിക്കാനാകില്ല. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
സാവകാശ ഹർജി നൽകുന്ന കാര്യം വ്യക്തമായ കൂടിയാലോചനയ്ക്കുശേഷം മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. സർക്കാർ മുൻപ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിർണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, പി.സി.ജോർജ്, മുസ്ലിം ലീഗ് നേതാക്കൾ, മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലൻ യോഗത്തിൽ പങ്കെടുക്കുന്നില്ല.
Post Your Comments