തിരുവനന്തപുരം• സര്‍വകക്ഷി യോഗം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തില്‍ ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക എന്നിവയാണ് അതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികൾക്കു മാത്രമായിരിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
സർക്കാർ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികൾക്കു മാത്രമായിരിക്കും.
Post Your Comments