സ്കൂളിലെ ആണ്‍കുട്ടികളെ ബോധം മറയുവോളം മദ്യം കഴിപ്പിച്ചശേഷംഅവരെ ലൈംഗികമായി ഉപയോഗിച്ച മ്യൂസിക് ടീച്ചര്‍ പിടിയില്‍. സ്കൂള്‍ കൊയറിലെ വിദ്യാര്‍ത്ഥികളെയാണ് ലൈംഗികതയ്ക്കായി അധ്യാപിക വിനിയോഗിച്ചത്. ആണ്‍കുട്ടികളെ മദ്യം കുടിപ്പിച്ച് ലക്കുകെടുത്തിയ ശേഷം വീട്ടിലെത്തിച്ചായിരുന്നു അധ്യാപികയുടെ ഈ നടപടി. 34കാരി ലോറി സോഫ്ട്ലിയാണ് വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയത്.
അധ്യാപികയ്ക്കൊപ്പം റെക്കോര്‍ഡര്‍ പാഠങ്ങളില്‍ പങ്കെടുക്കവെയാണ് ഒരു സിക്സ്ത് ഫോര്മററെ ഇവര്‍ ആദ്യമായി ഉപയോഗിച്ചത്. ഈ സംഭവം സ്കൂളില്‍ അഭ്യൂഹമായി പരന്നതോടെ അന്വേഷണം നടത്തുകയും ചെയ്തു. പക്ഷെ വെറുമൊരു മുന്നറിയിപ്പ് മാത്രം നല്കി സോഫ്ട്ലിയെ വെറുതെവിട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വിദ്യാര്‍ത്ഥിയെയും ഇവര്‍ സമാനമായ തരത്തില്‍ വീട്ടിലെത്തിച്ചു. ഡെര്‍ബിയിലെ ഡഫീല്ഡിലുള്ള എക്കിള്സ്ബോണ് സ്കൂളില്‍ നിന്നും വിവാഹിതയായ അധ്യാപികയെ കഴിഞ്ഞ വര്‍ഷം സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ 23 വയസ്സുള്ള സെക്കന്‍ഡ് കൊയര്‍ബോയ് ലൈംഗികബന്ധത്തെക്കുറിച്ച് കൗണ്‍സിലറോട് വെളിപ്പെടുത്തിയതോടെയാണ് നടപടി. പോലീസില്‍ വിവരം നല്‍കുകയും ചെയ്തു.
ഹിയറിംഗില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട സംഭവങ്ങള്‍ വെളിപ്പെടുത്തി. മദ്യം വാങ്ങിനല്‍കി തോന്നുന്നത് ചെയ്യുന്നവരാണ് ഇവരെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംസാരം. ഗുരുതരമായ വീഴ്ചയാണ് അധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് ആജീവനാന്ത വിലക്കിനാണ് സാധ്യത.
Post Your Comments