കൊച്ചി: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നുകൂടി അവസരം. പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ വ്യാഴാഴ്ച വരെ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം www.ceo.kerala.gov.in എന്നതാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി ജനുവരി നാലിനാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. അപേക്ഷ നല്‍കാന്‍ അവസരം ഇനിയുമുണ്ടെങ്കിലും നാളെമുതൽ ലഭിക്കുന്ന അപേക്ഷകള്‍ ജനുവരി നാലിന് ശേഷമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുകയുള്ളൂ. മുന്‍കൂട്ടി പേരുചേര്‍ത്താല്‍ തിരുത്താനുള്ള അവസരം ലഭിക്കും. അല്ലെങ്കില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടമായേക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ തെറ്റായാണ് ചേര്‍ത്തിരിക്കുന്നതെങ്കില്‍ തിരുത്താനുള്ള അപേക്ഷ നല്‍കാം. പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പാസ്‌പോര്‍ട്ട് സാധ്യതയുള്ള പേജുകള്‍ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം
Post Your Comments