Latest NewsKerala

VIDEO: സർക്കാർ സമയം കളയുകയാണ്- ശ്രീധരൻ പിള്ള

സര്‍വകക്ഷിയോഗത്തെ വിമർശിച്ചു ശ്രീധരൻ പിള്ള .. സര്‍വ്വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ സമയം കളയുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കാര്‍ നേരത്തേ തീരുമാനം എടുത്തുകൊണ്ടാണ് യോഗത്തിനെത്തിയത്. ജനാധിപത്യ രാജ്യത്ത് ജനഹിതത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ‘വിനാശകാലേ വിപരീത ബുദ്ധി’യാണ് സര്‍ക്കാരിന്‍റേതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. എല്ലാ കക്ഷികളെയും വിളിച്ചുകൂട്ടി ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ പാടില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button