ന്യൂഡല്‍ഹി: പ്രമുഖ ഫാഷന്‍ ഡിസൈറും വേലക്കാരനും വീടിനുള്ളിൽ മരിച്ച നിലയിൽ. വനിതാ ഫാഷന്‍ ഡിസൈനറായ മാല ലഖാനി (53)നെയും വേലക്കാരന് ബഹാദൂറി(50)നെയും ഇന്ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.
മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മാലക്കൊപ്പം ജോലി ചെയ്തിരുന്നവരാണ്.
മാലയുടെ മൃതദേഹം കിടപ്പുമുറിയിലും ബഹാദൂറിന്റെ മൃതദേഹം അടുക്കളയിലുമാണ് കിടന്നിരുന്നത്. മാലയുടെ ദേഹത്ത് ഏഴോളം മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോലീസ് അന്വേഷണം പുരോഗമിച്ച് വരികയാണ്.
Post Your Comments