Latest NewsKeralaIndia

മകളുടെ ഫേസ്‌ബുക്ക് കാമുകൻ അമ്മയുടെ ജീവനെടുത്ത സംഭവം: കാമുകൻ എത്തിയത് മറ്റൊരു ലക്ഷ്യത്തോടെ

എന്‍ജിനിയറായ സതീഷില്‍ നിന്ന് ഉറക്ക ഗുളികകളും പൊലീസ് പിടിച്ചെടുത്തു.

കുളത്തൂപ്പുഴ : വീട്ടമ്മയെ കുത്തിക്കൊന്ന കേസില്‍ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ് (48) മകളുടെ കാമുകന്‍ മധുര അനുപാനടി ബാബു നഗര്‍ ഡോ‌ര്‍ നമ്പര്‍ 48 ല്‍ സതീഷ് (27) കുത്തിക്കൊന്നത്. മേരിക്കുട്ടിയുടെ മൂത്തമകള്‍ ലിസ മുംബയില്‍ നഴ്സാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ലിസയും സതീഷും ഏറെനാളായി പ്രണയത്തിലായിരുന്നു.

അടുത്തിടെ സതീഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുകയാണെന്ന് പറഞ്ഞ് ലിസ പിന്മാറി. ഇതേത്തുടര്‍ന്നുണ്ടായ പ്രണയ നൈരാശ്യത്തിലാണ് ഇയാള്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ കുളത്തൂപ്പുഴയിലെത്തിയത്. പാഴ്സല്‍ സര്‍വീസിനെന്ന വ്യാജേന വീട്ടില്‍ കടന്ന പ്രതി പെട്ടെന്ന് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു. ഫോറന്‍സിക് വിദഗ്‌ദ്ധര്‍ സ്ഥലത്ത് തെളിവെടുത്തു. വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്. വീടിന്റെ പൂമുഖ വാതിലിലായിരുന്നു സംഭവം. വീട്ടമ്മ കുത്തേറ്റ് വീണെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് കത്തിയും കിട്ടി. എന്‍ജിനിയറായ സതീഷില്‍ നിന്ന് ഉറക്ക ഗുളികകളും പൊലീസ് പിടിച്ചെടുത്തു.

സംഭവശേഷം രക്ഷപ്പെടുന്നതിനിടെ വീണ് കാലും കൈയും ഒടിഞ്ഞ പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇയാളെ ഇന്നലെ തെളിവെടുപ്പിനെത്തിക്കാനായില്ല. രക്തം വാര്‍ന്ന് പുറത്തേക്ക് ഒാടിയ മേരിക്കുട്ടി റോഡ് വക്കില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് നട്ടുകാര്‍ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിന്തുട‌ര്‍ന്ന് പിടികൂടി പൊലീസിലേല്പിച്ചു. വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ വര്‍ഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button