മസ്‌കറ്റ്: വിദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി ഒമാന്‍. വിദേശികൾക്ക് നിർബന്ധമായും ഇലക്ട്രോണിക് പാസ്പോർട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കി.
സന്ദർശിക്കുവാനോ തൊഴിലിനായോ രാജ്യത്ത് എത്തുന്നവർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.
പേന ഉപയോഗിച്ച് എഴുതി നൽകുന്ന പാസ്പോർട്ട് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയുടെ മാർഗ്ഗനിര്‍ദേശത്തിനു അനുസൃതമായി ഉപയോഗിക്കുവാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുകയില്ല. എന്നാൽ ചില വിദേശ രാജ്യങ്ങളും ഒമാനിൽ പ്രവർത്തിച്ചു വരുന്ന ചില സ്ഥാനപതികാര്യാലയങ്ങളും പുതിയ പാസ്പോര്‍ട്ട് നൽകുന്നതും പുതുക്കുന്നതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയല്ല. ഇത് രാജ്യത്ത് തങ്ങുവാനായുള്ള വിസ തയ്യാറാക്കുന്ന രേഖകളിൽ അശ്രദ്ധ മൂലം തെറ്റുകൾ ഉണ്ടാക്കുവാൻ സാധ്യതകൾ കൂടുതലാണെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
Post Your Comments