ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്തെറ്റുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലൂര്‍, നാഗപട്ടണം, തിരുവാവൂര്‍ തുടങ്ങിയ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ഗജ ബാധിക്കുക. ആറു ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ 3 ദിവസം ശക്തമല്ലാത്ത മഴ പെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് രാത്രിയോട് തീരം തൊടുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂര്‍ 80 വരെ ആകാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ കൊല്ലം, പത്തനംതിട്ട , ഇടുക്കി ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെ ഇടുക്കിയില്‍ കനത്തമഴ പെയ്‌തേക്കും . കൂടാതെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.
Post Your Comments