Latest NewsKeralaIndia

ഭരണഘടനയ്ക്ക് മേലെയല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചർച്ച പ്രഹസനമെന്ന് ബിജെപി

യുവതി പ്രവേശനവിധി നടപ്പിലാക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തിലെ സര്‍വ്വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവതി പ്രവേശനവിധി നടപ്പിലാക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി പറഞ്ഞത് അനുസരിക്കാതെ മറ്റ് വഴിയില്ല. ശബരിമല കൂടുതല്‍ യശസോടെ ഉയര്‍ന്നു വരും. യുവതി പ്രവേശനത്തിന് ക്രമീകരണം ഉണ്ടാവുമെന്ന് യോഗത്തെ അറിയിച്ചിരുന്നു.

പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശനം സാധ്യമാക്കാമോ എന്ന കാര്യം ചര്‍ച്ച ചെയ്യും.യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചര്‍ച്ച പ്രഹസനം ആയിരുന്നെന്നും സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

സര്‍ക്കാരിന് അനാവശ്യ പിടിവാശിയെന്നു പ്രതിപക്ഷം ആരോപിച്ചു. മുന്നോടടു വെച്ച 2 ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളി. സര്‍കക്ഷിയോഗം പ്രഹസനമായിരുന്നുവെന്നും പ്രശ്‌ന പരിഹാരത്തിനുള്ള നല്ല അവസരം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.എന്നാല്‍ പ്രതിപക്ഷവും ബിജെപിയും സമാനമായനിലപാടാണ് എടുത്തതെന്നും സുപ്രീം കോടതി വിധി പാലിക്കേണ്ടത് അനിവാര്യമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന് മുന്‍വിധിയോ ദുര്‍വാശിയോ ഇല്ല. സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ല. സര്‍വ്വകക്ഷി യോഗം പൂര്‍ത്തിയായ ശേഷമാണ് ബിജെപിയും യുഡിഎഫും ഇറങ്ങി പോയതെന്നും പിണറായി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button