തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ സര്‍വകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേമ്പറിലെ യോഗത്തില്‍ വലിയ പ്രതീക്ഷയാണ് വിശ്വാസികള്‍ക്കുള്ളത്. യുവതീപ്രവേശനവിധിയില്‍ സാവകാശ ഹര്‍ജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍ സാവകാശ ഹര്‍ജി നല്‍കാനാവില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരായ തീരുമാനം എടുത്താല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസും ബിജെപിയും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
അതിനിടെ യോഗത്തിനു മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സമവായ ചര്‍ച്ചയ്ക്കു മുന്നോടിയായി യു ഡി എഫ് നേതാക്കളും കന്റോണ്‍മെന്റ് ഹൗസില്‍ കൂടിയാലോചന നടത്തി. വിധി നടപ്പാക്കാന്‍ സാവകാശം തേടണമെന്ന ആവശ്യമാകും യു ഡി എഫ് സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കുകയെന്നാണ് സൂചന.
എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വ്യാഴാഴ്ച തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
Post Your Comments