Latest NewsKerala

എ.എൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

ഇക്കാര്യത്തിൽ സർക്കാരിനോടും കണ്ണൂർ സർവകലാശാലയോടും ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു

കണ്ണൂർ : തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം  റദ്ദാക്കി ഹൈക്കോടതി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇതിനെതിരെ റാങ്ക് പട്ടികയിലെ ഒന്നാം റാങ്ക് നേടിയ ഡോ എം .പി ബിന്ദു നൽകിയ ഹർജിയെ തുടർന്നാണ് കോടതി നടപടി. ഡോ എം .പി ബിന്ദുവിനെ പകരം നിയമിക്കാൻ കോടതി ഉത്തരവിട്ടു. ഇവരെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഷഹലയെ നിയമിച്ചത്.

ജനറൽ കാറ്റഗറിയിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരെ വിളിയ്ക്കുന്നു – എന്നായിരുന്നു വിജ്ഞാപനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ആ വിജ്ഞാപനം ഷംസീറിന്‍റെ ഭാര്യയ്ക്ക് വേണ്ടി ഒബിസി മുസ്ലിം എന്നാക്കി തിരുത്തി എന്നായിരുന്നു ഡോ. എം.പി.ബിന്ദു നൽകിയ പരാതിയിൽ പറയുന്നത്.ഷംസീറിന്‍റെ ഭാര്യയ്ക്ക് വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് നിയമനം നൽകിയതെന്നും ഹർജിയിലെ ആരോപിക്കുന്നു.
ഇക്കാര്യത്തിൽ സർക്കാരിനോടും കണ്ണൂർ സർവകലാശാലയോടും ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button