KeralaLatest News

VIDEO: അനുദിനം പുതിയ വെളിപ്പെടുത്തലുകള്‍; കെ ടി ജലീലിന് സ്വസ്ഥതയില്ല

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. അദീബിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശവും മന്ത്രി തള്ളിയിരുന്നു. കൂടാതെ സെക്രട്ടറിയുടെ നിര്‍ദേശം അവഗണിക്കുകയും ഉത്തരവില്‍ മന്ത്രി ഒപ്പിടുകയുമായിരുന്നു. ശേഷം യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുകയായിരുന്നു. മന്ത്രിയുടെ ഈ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ് ആരോപിച്ചു.

https://www.youtube.com/watch?v=B4K-Ldiwr5k

 

shortlink

Related Articles

Post Your Comments

Related Articles


Back to top button