പ്യോംഗ്യാംഗ്: ഉത്തരകൊറിയയില്‍ ആണവശാലകള്‍ സജീവമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സന്റര്‍ ഫോര്‍ സ്ട്രാറ്റര്‍ജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്ഐഎസ്)ന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസാണ് ഉത്തരകൊറിയയുടെ വിവിധ കേന്ദ്രങ്ങളിലായി 13 ആണവ കേന്ദ്രങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ട്രംപ്് ഈ വാര്‍ത്ത പാടെ തള്ളി.
ഒറ്റപ്പെട്ട പര്‍വതങ്ങളിലാണ് ഇവയില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതെന്നും തെക്കന്‍ കൊറിയയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന സകന്മോളില് ഇത്തരത്തില്‍ ഒരു ആണവശാല സജീവമാണെന്നും സിഎസ്ഐഎസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് സിഎസ്ഐഎസ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം ഉത്തരകൊറിയയിലെ ആണവകേന്ദ്രങ്ങള്‍ സംബന്ധിച്ച് വൈറ്റ്ഹൗസിന് കൃത്യമായ വിവരങ്ങള്‍ ഉണ്ടെന്നും സാധാരണ നിലയില്‍ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ട്രംപ് ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട ഈ വിവരം അടിസ്ഥാനരഹിതമാണെന്ന് തെറ്റാണെന്ന് ട്രംപ് വ്യക്തമാക്കി.
Post Your Comments