ചെന്നൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് വീണു. ചെന്നൈയിലെ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഫ്‌ളാറ്റ്‌ഫോമില്‍ ട്രെയിന്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ യുവാവ് ഒരു കമ്ബാര്‍ട്ട്‌മെന്റിന്റെ വാതില്‍ വഴി ചാടിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ വാതിലിന് അടുത്തുള്ള കമ്ബിയില്‍ കൃത്യമായി പിടുത്തം കിട്ടാതെ യുവാവ് വീഴുകയും
ട്രെയിനിനൊപ്പം ഇഴഞ്ഞ് നീങ്ങുകയുമായിരുന്നു.
#WATCH: Railway Protection Force (RPF) personnel saved a passenger’s life by rescuing him from falling, while he was boarding a train at Egmore Railway Station’s platform. The passenger didn’t suffer any injury. #TamilNadu (12.11.18) pic.twitter.com/OdNDYMdu2y
— ANI (@ANI) November 14, 2018
ഈ സമയം ഫ്ളാറ്റ്ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ പൊലീസുകാരന്‍ യുവാവിന്റെ കൈയില്‍ പിടിച്ച് വലിച്ചത് രക്ഷയായി. ഇല്ലായിരുന്നെങ്കില്‍ യുവാവ് ട്രെയിനിന്റെ അടിയിലേക്ക് തെന്നി വീഴുമായിരുന്നു. സംഭവത്തിന്റെ വീഡിയോയില്‍ നിന്നും ഇത് വ്യക്തമാണ്.
Post Your Comments