Latest NewsFunny & Weird

പണികിട്ടുമെന്നുറപ്പിച്ച് വധൂവരന്‍മാര്‍; കിട്ടിയ പൊതികണ്ട് അത്ഭുതവും സന്തോഷവും

വിവാഹദിവസം എട്ടിന്റെ പണികൊടുത്ത് വധൂവരന്‍മാരെ ഞെട്ടിക്കുക എന്നത് ഇന്ന് ഒരു ചടങ്ങാണ്. പലപ്പോഴും തമാശക്കു ചെയ്യുന്ന പലകാര്യങ്ങളും അതിരുകടക്കാറാണ് പതിവ്. എന്നാല്‍ കൂട്ടുകാര്‍ നല്‍കിയ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പണികണ്ട് സന്തോഷിക്കുകയാണ് ഈ നവദമ്പതികള്‍. വിവാഹശേഷം സദ്യകഴിക്കാന്‍ ഇരുന്ന ദമ്പതികള്‍ക്കു മുന്നില്‍ നിന്നും കൂട്ടുകാര്‍ ഇല എടുത്തുമാറ്റിയപ്പോളേ ഒരു മുട്ടന്‍ പണി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു രണ്ടു പേരും. നിമിഷങ്ങള്‍ക്കകം തന്നെ ഒരു ഇലപ്പൊതി രണ്ടുപേര്‍ക്കും മുന്നിലെത്തി, എന്തായിരിക്കും പൊതിയിലെന്നറിയാന്‍ രണ്ടുപേര്‍ക്കും ആകാംക്ഷയ്‌ക്കൊപ്പം അല്‍പം ഭയവും. ക്യാമറകണ്ണുകള്‍ നോക്കിനില്‍ക്കെ ഭയമെല്ലാം മനസിലൊളിപ്പിച്ച് ഇരുവരും പൊതി തുറന്നു.

അടുത്തിരുന്നവര്‍ക്കും ആകാംക്ഷയായി. ഒടുവില്‍ ആദ്യം പൊതിതുറന്ന നവവധുവിന് സന്തോഷം അടക്കാനായില്ല. കുട്ടിക്കാലവും സ്‌കൂള്‍ ജീവിതവുമൊക്കെ ഓര്‍മിപ്പിച്ചുകൊണ്ട് നാടന്‍ വിഭവങ്ങള്‍ വെച്ച ഒരുഗ്രന്‍ പൊതിച്ചോറ്. നൊസ്റ്റാള്‍ജിയയുടെ നിറവില്‍ ഇരുവരും പെട്ടന്നു തന്നെ പൊതിച്ചോറ് ആസ്വദിച്ചു കഴിക്കാനും തുടങ്ങി. എന്തെല്ലാം കഴിക്കാം എന്നുപറഞ്ഞാലും പൊതിച്ചോറിനെ തോല്‍പ്പിക്കാന്‍ ഒരു സദ്യയ്ക്കുമാവില്ല. സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്ന ഈ പണികണ്ട് നിരവധിപേര്‍ ആ കൂട്ടുകാര്‍ക്ക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പലപ്പോഴും വന്‍ ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്ന പണികളാണ് യുവാക്കള്‍ ഒപ്പിച്ചു വെക്കുന്നത്. എന്നാല്‍ ഈ നിരുപദ്രവകരമായ പണിയില്‍ കണ്ടു നിന്നവരും വധൂവരന്‍മാരും ഒരുപോലെ സന്തോഷിക്കുകയാണ്.

https://www.facebook.com/varietymedia.in/videos/1113809975460581/

shortlink

Related Articles

Post Your Comments

Related Articles


Back to top button