ആളെ കൊല്ലുന്ന രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആയുര്‍വേദം തന്നെ.. 34 വയസുള്ള എന്നെ ആയുര്‍വേദം 42കാരനാക്കി. സാക്ഷ്യപ്പെടുത്തലുകളുമായി യുവാവ് രംഗത്ത് . യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ. ഡയബെറ്റിസ് അഥവാ പ്രമേഹം എന്നത് ഒരു മഹാരോഗമാണെന്ന തെറ്റിധാരണ വച്ചു പുലര്‍ത്തുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് മലയാളികള്‍. പെട്ടന്ന് രോഗശാന്തി ലഭിക്കണമെന്ന ചിന്തയും ഒരു ചികിത്സാ രീതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പലതിലും ചാടി നടക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് മിക്കവരും. ഇതും രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാക്കുന്നുണ്ട്.
ഈ അവസരത്തിലാണ് മോഡേണ്‍ മെഡിസിലൂടെ പ്രമേഹത്തെ വിജയകരമായി നിയന്ത്രിക്കുന്ന അനുഭവവും ആയുര്‍വേദത്തില്‍ നിന്നും നേരിട്ട തിരിച്ചടികളും ഷിജിന്‍ റോയിത്ത് എന്നയാള്‍ ഫേസ്ബുക്കിലൂടെ പങ്കു വയ്ച്ചത്. വര്‍ഷങ്ങളായി താന്‍ അനുഭവിച്ച യാതനകളും ചികിത്സാ രീതിയിലെ പാളിച്ചകളും പിന്നീടുള്ള തിരിച്ച് വരവും ഇദ്ദേഹം വ്യക്തമായി പറയുന്നു. ലോക പ്രമേഹ ദിനം ആഘോഷിക്കുന്ന ഇന്ന് ഷിജിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ മുഖ്യ ചര്‍ച്ചാ വിഷയമാവുകയാണ്.
Post Your Comments