ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായിക താരം ആത്മഹത്യ ചെയ്തു. 18 വയസ്സുകാരനായ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരിയാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച പരിശീലനത്തിന് ശേഷം മുറിയിലെത്തിയ പര്‍വീന്ദറിനെ വൈകീട്ട് ആറരയോടെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പര്‍വീന്ദര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 100, 200 മീറ്റര്‍ അന്താരാഷ്ട്ര ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2017ല്‍ ബാങ്കോക്കില്‍ നടന്ന യൂത്ത് ഏഷ്യ അത്‌ലറ്റിക്ക് മീറ്റിലും ഇയാള്‍ പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച രാവിലെ പര്‍വീന്ദര്‍ പിതാവുമായി ഫോണില്‍ സംസാരിക്കുകയും വഴക്കുണ്ടാവുകയും ചെയ്തിരുന്നുവെന്ന് സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. പര്‍വീന്ദര്‍ പണം ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നു. പണം നല്‍ക്കാമെന്ന് താന്‍ ഉറപ്പു നല്‍കിയിരുന്നു എന്നും പിതാവ് പറഞ്ഞു. എന്നാല്‍ അതിന് ശേഷം സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Post Your Comments