ഡോളറിനെതിരെ രൂപ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ ഡോളറിനെതിരെ 72 രൂപയോടടുത്താണ് രൂപ വിനിമയം നടക്കുന്നത്.അസംസ്‌കൃത എണ്ണ വില താഴ്ന്നതും, വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി ആര്‍ബിഐ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ തീരുമാനിച്ചതുമാണ് മൂല്യം ഉയരാന്‍ ഇടയാക്കിയത്.
ഡോളറിനെതിരെ 50 രൂപയുടെ നേട്ടത്തോടെയാണ് വിനിമയം ആരംഭിച്ചത്. തുടര്‍ന്ന വീണ്ടും കരുത്താര്‍ജ്ജിച്ചു. ഇന്നലെയും 22 പൈസയുടെ നേട്ടം രൂപ കൈവരിച്ചിരുന്നു. 72 രൂപ 67 പൈസയായിരുന്നു മൂല്യം.കഴിഞ്ഞ രണ്ടുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രൂപയുടെ മൂല്യം.
Post Your Comments