Latest NewsKerala

രണ്ടാമൂഴം തിരക്കഥ വിഷയത്തിൽ വിധി 17ന്

കോഴിക്കോട് : രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ നൽകിയ ഹർജിയുടെ അന്തിമ വിധി 17ന്. കോഴിക്കോട് മുൻസിഫ് കോടതിയാണ് വിധി പറയുന്നത്. സംവിധായകൻ ശ്രീകുമാർ മേനോനും ചിത്രത്തിന്‍റെ നിർമാതാവ് ബി.ആർ ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

സംവിധായകൻ എം.ടിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും കേസിൽനിന്ന് പിന്മാറില്ലെന്ന് എം.ടി ഉറപ്പിച്ചു പറഞ്ഞു. മുൻകൂറായി നൽകിയ തുക തിരികെ നൽകുമെന്നും എം.ടി അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നൽകിയ തിരക്കഥയുടെ കരാർ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എം.ടി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button